Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐഎസ്എലിലെ ഏറ്റവും ത്രസിപ്പിക്കുന്ന മത്സരത്തിനായിരുന്നു ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നലെ സാക്ഷ്യംവഹിച്ചത്. 1-3ന് തോറ്റെങ്കിലും എതിര്‍തട്ടകത്തില്‍ നേടിയ ഒറ്റഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രമെഴുതി. അധികസമയത്തിന്റെ അന്ത്യനിമിഷത്തില്‍, സ്റ്റീവന്‍ പിയേഴ്സണെന്ന സ്കോട്ടിഷ്താരത്തിന്റെ അത്ഭുതഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. കൊച്ചിയില്‍ നേടിയ മൂന്നു ഗോളിന്റെ ആനുകൂല്യം ബ്ലാസ്റ്റേഴ്സിനെ അധികസമയത്തിലേക്കെത്തിച്ചു. അപ്പോഴേക്കും മക്ലിസ്റ്ററിനെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. 28ാം മിനിറ്റ് മുതല്‍ പത്തുപേരുമായി കോട്ട കാക്കാനെത്തിയ ബ്ലാസ്റ്റേഴ്സിന് അധികസമയക്കളിയില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്നായിരുന്നു കരുതിയിരുന്നത്. അധികസമയം അവസാനിക്കാന്‍ മൂന്നു മിനിറ്റ്മാത്രം ശേഷിക്കെ പിയേഴ്സണ്‍, ചെന്നൈയുടെ പ്രതിരോധനിരയെ പിളര്‍ത്തി, വലതുഭാഗത്തുനിന്നു ഷോട്ടുതിര്‍ത്തപ്പോള്‍ ഗോളി ഷില്‍ട്ടണ്‍ പോള്‍ തരിച്ചുനിന്നു പോയി. ഇരുപത്തിയെട്ടാം മിനുട്ടിൽ ജെയിംസ് മക്ളിസ്റ്റർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് കേരളം പിന്നീട് കളിച്ചത്. ഇത് കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു. കളിയുടെ രണ്ടാം പാദത്തിൽ ചെന്നൈയുടെ മാർക്കോ മറ്റെരാസിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
Leave a Reply