Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:40 pm

Menu

Published on January 31, 2019 at 10:13 am

2019 ലെ ആദ്യ ബജറ്റ് അവതരണം തുടങ്ങി ; പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മുൻഗണന

kerala-budget-2019

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കും. അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചേക്കും.

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാൻ 20 കോടി
* റബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും.
* നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.
* വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോൺ.
* കൊച്ചിയില്‍ അമരാവതി മാതൃകയിൽ ജിഡിസിഎ ടൗൺഷിപ്പുകൾ സ്ഥാപിക്കും.
* ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.
* കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കും.
* പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴി.
* വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും. കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങൾ പണിയും.
* ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയിൽ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.

* മൽസ്യത്തൊഴിലാളികൾക്ക് 1000 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു.

* പുളിങ്കുന്നിൽ ഹെലികോപ്റ്റർ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019–20 ൽ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

* കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോൾ 20 മുതല്‍ 100 ശതമാനം വരെ അധികവില

* കുടിയൊഴിപ്പിക്കൽ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

Loading...

Leave a Reply

Your email address will not be published.

More News