Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിക്കുന്നു. അഞ്ചുവര്‍ഷത്തം വികസന മുന്നേറ്റത്തില്‍ പുതിയ ചരിത്രം രചിച്ചെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. വികസന നേട്ടങ്ങളുടെ വിവരണമാണ് ബജറ്റിലെ ആദ്യഭാഗം. ഇത്തവണ ഒരു ദിവസം നേരത്തെയാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണവുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.29 വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987 ല്‍ ഇ.കെ നായനാരാണ് ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി. ധനകാര്യമന്ത്രി എന്ന നിലയില്‍ മുമ്പ് നാല് ബജറ്റ് ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചിട്ടുണ്ട്. 22 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും ബജറ്റ് അവതരിക്കുന്നത്. കെ.എം മാണിയുടെ രാജിയെ തുടര്‍ന്നാണ് ഈ സാഹചര്യമുണ്ടായതും.
Leave a Reply