Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ശുംഭൻ പരാമർശത്തിൽ സിപിഐ(എം)സംസ്ഥാന സമിതി അംഗം എംവി ജയരാജന് സുപ്രീം കോടതി നാല് ആഴ്ച തടവ് ശിക്ഷ വിധിച്ചു. നേരത്തേ ഈ കേസിൽ എംവി ജയരാജന് ഹൈക്കോടതി ആറ് മാസം ശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഫലത്തിൽ ആറ് മാസം എന്ന വിധി സുപ്രീം കോടതി ഒരു മാസമായി കുറയ്ക്കുകയായിരുന്നു. 2010 ജൂണ്‍ 26ന് കണ്ണൂരില്‍ നടന്ന യോഗത്തിൽ പൊതുനിരത്തിലെ യോഗങ്ങൾ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസാരിക്കവെയാണ് എം.വി ജയരാജൻ ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ചത്. ഇതിനെ തുടർന്ന് കോടതി സ്വമേധയാ ജയരാജനെതിരെ കേസെടുക്കുകയായിരുന്നു. പരാമർശത്തിൽ മാപ്പ് പറയാൻ തയ്യാറാകാതെ അദ്ദേഹം കോടതിയിൽ പരാമർശത്തെ വ്യാഖ്യാനിക്കുകയായിരുന്നു. കോടതി വിധികളെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു കോടതിയിൽ ജയരാജിൻറെ പ്രസംഗം. ഈ സാഹചര്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
Leave a Reply