Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:43 pm

Menu

Published on November 18, 2015 at 11:46 am

ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിയുരുമ്മി ഇരിക്കണ്ടെന്ന് മന്ത്രി അബ്ദുറബ്ബ്

kerala-education-minister-against-girls-boys-sitting-together-in-college

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നതിനോടാണ് തനിക്ക് വിയോജിപ്പെന്നും അടുത്തടുത്ത കസേരയില്‍ ഇരിക്കുന്നതിന് കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് ഫാറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അബ്ദുറബ്ബ്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബെഞ്ചില്‍ മുട്ടിയുരുമ്മി ഇരിക്കുന്നതിനോട് യോജിപ്പില്ല.കേരളത്തിലൊരിടത്തും വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലിരിക്കാറില്ല.ഫാറൂഖ് കോളേജ് വിവാദത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു.അബ്ദുറബ്ബിന്റെ പ്രസ്താവനക്കെതിരെ സാംസ്‌കാരിക സാമൂഹിക രംഗത്തു നിന്നും വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ലീഗിന്റെ നയങ്ങള്‍ വിദ്യാഭ്യാസവകുപ്പില്‍ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. സാമൂഹിക മാധ്യമങ്ങളും മന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News