Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 6, 2026 11:21 am

Menu

Published on November 11, 2015 at 9:25 am

ധനമന്ത്രി കെ.എം.മാണി രാജിവെച്ചു

kerala-finance-minister-km-mani-accused-of-taking-bribe-resigns

തിരുവനന്തപുരം:ബാര്‍ക്കോഴക്കേസിൽ  ഹൈക്കോടതിയുടെ  പരാമര്‍ശത്തെ തുടര്‍ന്ന് ധനമന്ത്രി കെ. എം മാണി രാജിവെച്ചു.മാണിയ്ക്ക് പിന്തുണയുമായി ചാഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നല്‍കി. ഇരുവരുടെയും രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ഏറെ നാടകീയമായ നിമിഷങ്ങള്‍ക്കൊടുവിലായിരുന്നു കെ.എം മാണിയുടെ രാജി പ്രഖ്യാപനം. “നിയമവ്യവസ്ഥയോടുള്ള ആദര സൂചകമായി ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവെക്കുന്നു. ഒരു സമ്മര്‍ദ്ദവും തനിക്കുണ്ടായിട്ടില്ല.  സഹപ്രവര്‍ത്തകരോടെല്ലാം നിറഞ്ഞ സ്‌നേഹം അറിയിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ പിന്തുണ തുടര്‍ന്നും യു.ഡി.എഫിന് ഉണ്ടാകും.” എന്നാണ് മാണി രാജി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.മാണിക്കൊപ്പം രാജിവെക്കണമെന്ന ആവശ്യം പി.ജെ. ജോസഫ് നിരാകരിച്ചത് പാര്‍ട്ടിയില്‍ ഏറെ നേരം അഭിപ്രായവ്യത്യാസങ്ങള്‍ക്കും വഴിവെച്ചു. തുടര്‍ ചര്‍ച്ചകളുണ്ടായെങ്കിലും തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ പി.ജെ ജോസഫ് തയ്യാറായില്ല. എന്നാല്‍ മാണിക്കൊപ്പം താനും രാജി വെക്കുന്നുണ്ടെന്ന് തോമസ് ഉണ്ണ്യാടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.  മാണിക്കൊപ്പം തന്നെയാണ് ഉണ്ണ്യാടനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാജി പ്രഖ്യാപിച്ചത്‌.ഇന്നലെയാണ് ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായത്. മന്ത്രി സ്ഥാനത്ത് തുടരുന്നത് മാണിയുടെ മനസാക്ഷിക്ക് വിടുന്നുവെന്നും ധാര്‍മികമായി തുടരണമോയെന്നും എന്ന് മാണി തീരുമാനിക്കട്ടെ. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നും കോടതി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്നെ വന്ന കോടതി വിധി യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News