Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:37 am

Menu

Published on February 5, 2019 at 9:56 am

പ്രളയകാലത്തെ രക്ഷാപ്രവർത്തനം ; വ്യോമസേന 102 കോടിയുടെ ബിൽ കേരളത്തിനയച്ചു എന്ന് കേന്ദ്രം

kerala-floods-air-force

ന്യൂഡൽഹി: പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചതായി കേന്ദ്രം തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ഇക്കാര്യം അറിയിച്ചത്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേനാ വിമാനങ്ങൾ 517 തവണയും ഹെലികോപ്റ്ററുകൾ 634 തവണയും പറന്നു. 3787 പേരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. സൈന്യവും നാവികസേനയും കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് തങ്ങൾക്കുണ്ടായ ചെലവുകളുടെ വിവരങ്ങൾ തയ്യാറാക്കിവരുന്നുണ്ടെന്നും ഭാംറെ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News