Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം : ഗെയിംസിന് ഇന്ന് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും .മത്സരങ്ങളുടെയും കായികതാരങ്ങളുടെയും എണ്ണംകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഗെയിംസിനാണ് ഇത്തവണ കേരളം വേദിയാകുന്നത്. ഇന്ന് വൈകിട്ട് 5.30 ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വ്യോമസേന നടത്തുന്ന പുഷ്പവൃഷ്ടിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. കേന്ദ്ര നഗരകാര്യ മന്ത്രി വെങ്കയ്യ നായിഡുവാണു ചടങ്ങിലെ വിശിഷ്ടാതിഥി. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കേന്ദ്രകായിക മന്ത്രി സര്‍ബാനന്ദ് സര്‍നോബാള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എ. രാമചന്ദ്രന്‍, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മലയാളത്തിന്റെ അഭിമാനമായ പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ക്കു കൈമാറുന്ന ദീപശിഖയില്‍ നിന്നു സ്‌റ്റേഡിയത്തിലെ കൂറ്റന്‍ ആട്ടവിളക്കിലേക്ക് അഗ്നി പകരും. തുടര്‍ന്ന് കലാവിരുന്നിന് തുടക്കമാകും. മോഹന്‍ലാലിന്റെ സംഗീതസംരംഭമായ ലാലിസത്തിന്റെ കന്നിവേദിയാകുകയാണ് ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ്.നാളെ മുതല്‍ ഫെബ്രുവരി 13 വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി തയ്യാറാക്കിയിരിക്കുന്ന 29 വേദികളില്‍ 33 കായിക ഇനങ്ങളിലായി മത്സരങ്ങള്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായാണ് മത്സരവേദികള്‍. കഴിഞ്ഞ ഗെയിംസിലെ ഏഴാംസ്ഥാനക്കാരായ കേരളം ഇക്കുറി ചാമ്പ്യന്‍ പട്ടത്തിനായി 744 അംഗ ടീമിനെയാണ് വിന്യസിച്ചിരിക്കുന്നത്. പക്ഷേ, അതത്ര എളുപ്പമാവില്ല. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, റണ്ണറപ്പുകളായ മണിപ്പുര്‍, മഹാരാഷ്ട്ര, ഹരിയാണ തുടങ്ങിയ ടീമുകളില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.ഇത് രണ്ടാം തവണയാണ് കേരളം ദേശീയ ഗെയിംസിന് വേദിയാകുന്നത്. 1987ലെ ആദ്യ അവസരത്തില്‍ ഓവറോള്‍ ചാപ്യന്‍മരായ കേരളത്തിന് പിന്നീടൊരിക്കലും ആ നേട്ടം കൈയെത്തിപ്പിടിക്കാനായിട്ടില്ല. 28 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 67 മെഡലുകളായിരുന്നു അന്ന് കേരളത്തിന്റെ സമ്പാദ്യം. അവസാനം നടന്ന 2011ലെ ഗെയിംസില്‍ 87 മെഡലുകള്‍ നേടി ഏഴാം സ്ഥാനത്തെത്താനേ കേരളത്തിനായുള്ളൂ. അന്നു നേടിയ 30 സ്വര്‍ണം ഇരട്ടിയിലേറെയായി ഉയര്‍ത്തിയാലേ ചാംപ്യന്‍പട്ടമെന്ന കേരളത്തിന്റെ സ്വപ്‌നം പൂവണിയൂ. മുഴുവന്‍ ഇനങ്ങളിലും മത്സരാര്‍ഥികളെ അണിനിരത്തി ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടാമെന്ന വിശ്വാസത്തിലാണ് കേരളം. എപ്പോഴത്തേയും പോലെ അത്‌ലറ്റിക്‌സില്‍ തന്നെയാണ് പ്രധാന പ്രതീക്ഷ.44 സ്വര്‍ണമടക്കം 132 മെഡലുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി സമ്മാനിക്കപ്പെടുക. 40 സ്വര്‍ണമടക്കം 120 മെഡലുകളുള്ള നീന്തല്‍ മത്സരങ്ങളാണ് ഏറ്റവുമധികം മെഡലുകളുള്ള മത്സര ഇനം. സംസ്ഥാനത്തിനു പുറത്തുള്ള മികച്ച മലയാളി താരങ്ങളും ഇത്തവണ കേരളത്തിനായി മത്സരിക്കാനിറങ്ങും. ബീച്ച് ഹാന്‍ഡ്‌ബോള്‍ ആദ്യമായി മത്സര ഇനമാകുന്നതും ഈ ഗെയിംസിലാണ്. കഴിഞ്ഞ ഗെയിംസില്‍ ഇല്ലാതിരുന്ന ബീച്ച് വോളിബാള്‍, യാട്ടിംഗ് എന്നിവയും ഇത്തവണ മത്സര ഇനങ്ങളാണ്.
Leave a Reply