Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 4:07 am

Menu

Published on February 28, 2018 at 9:43 am

സംസ്ഥാനത്ത് ബസ്സ് ചാർജ് വർദ്ധന നാളെ മുതൽ

kerala-government-announces-bus-fare-hike-from-march-1

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ബസ് ചാര്‍ജ് വര്‍ധന നിലവിൽ വരും. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയാകും. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ പുതിയനിരക്കുപ്രകാരം ദീര്‍ഘദൂരയാത്രികരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കാര്യമായ വര്‍ധന ഉണ്ടായിരിക്കുന്നത്. കോളേജ് വിദ്യാര്‍ഥികളെയാകും ഇത് കൂടുതലും ബാധിക്കുക. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ പുതുക്കിയ മിനിമം ചാർജ് പതിനൊന്ന് രൂപയും സൂപ്പര്‍ ഫാസ്റ്റില്‍ 15 രൂപയുമായിരിക്കും. ഇതിനുപുറമേ സ്ലാബ് അടിസ്ഥാനത്തിലും നിരക്കിൽ നേരിയ മാറ്റമുണ്ടാകും. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ട് രൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ വര്‍ധിക്കുന്ന തുകയുടെ 25 ശതമാനം ഈടാക്കാവുന്നതാണ്. 10 രൂപ പന്ത്രണ്ട് രൂപയാകുന്നിടത്ത് വിദ്യാര്‍ഥികളില്‍ നിന്ന് ഒരു രൂപയ്ക്ക് പകരം ഒന്നര രൂപ ഈടാക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News