Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കെ.എസ്.ആര്‍ .ടി.സി. പ്രതിസന്ധിയിലാകുന്നു.കോര്‍പ്പറേഷന്റെ പമ്പുകളി ഡീസല്‍ തീരുകയും സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയും ചെയ്യുന്നതാണ് കെ.എസ്. ആര്‍ .ടി.സിക്ക് വിനയായത്. ജില്ലയിലെ മറ്റു ഡിപ്പോകളായ വികാസ് ഭവന്‍ , പേരൂര്‍ക്കട, വെള്ളനാട്, പാപ്പനംകോട്, വിഴിഞ്ഞം എന്നിവിടങ്ങളിലും ഡീസല്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്.സെന്‍ട്രല്‍ ഡിപ്പോയില്‍ വെള്ളിയാഴ്ച പതിനാറായിരം ലിറ്റര്‍ ഡീസല്‍ എത്തിയിരുന്നെങ്കിലും ദീര്‍ഘദൂര ബസ്സുകളില്‍ അടിച്ചപ്പോഴേയ്ക്കും അത് തീര്‍ന്നു.ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്ന് കൂടിയ വിലയ്ക്ക് ഡീസല്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍നിന്നും സിവില്‍ സപ്ലൈസിന്റെ പമ്പുകളില്‍നിന്നും ഡീസല്‍ നിറയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭ വെള്ളിയാഴ്ച പത്തു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ , ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കാരണം ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നില്ല.
Leave a Reply