Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ലാലിസത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ അയച്ച ചെക്ക് സര്‍ക്കാരിന് ലഭിച്ചു. ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിനാണ് ചെക്ക് ലഭിച്ചത്. എന്നാല്‍ ചെക്ക് സ്വീകരിക്കേണ്ടെന്ന ക്യാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായി ചെക്ക് താരത്തിന് തന്നെ മടക്കി നല്‍കും. ഗെയിംസ് സിഇഒ യുടെ പേരില്‍ ലാല്‍ സ്‌പീഡ്‌പോസ്‌റ്റായാണ് 1.63 കോടിയുടെ ചെക്ക് അയച്ചത്. മന്ത്രിസഭാ തീരുമാനം വരുന്നതിന് മുമ്പ് തന്നെ ലാൽ ചെക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം ലാലില്‍ നിന്നും പണം തിരിച്ചു വാങ്ങില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് ലാല്‍ ചെക്ക് അയച്ച വിവരവും പുറത്തു വന്നത്. ചെക്ക് ലഭിച്ച കാര്യം ജേക്കബ് പുന്നൂസും, കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. ലാലിന് ചെക്ക് തിരിച്ച് അയയ്ക്കുമെന്ന് തിരുവഞ്ചൂർ അറിയിച്ചിട്ടുണ്ട്.
Leave a Reply