Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ കേസെടുക്കണമെന്ന തൃശൂർ വിജിലൻസ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത് .മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട വിജിലൻസ് കോടതി നടപടിയെ ഹൈകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സ്വന്തം അധികാരം എന്തെന്ന് ജഡ്ജിയ്ക്ക് അറിയില്ല. അടിസ്ഥാന തത്വങ്ങള്‍ പോലും മനസ്സിലാക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇങ്ങനെയൊരു ജഡ്ജിയെയും കൊണ്ട് എങ്ങനെ മുമ്പോട്ടു പോകാനാകുമെന്ന് ചോദിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കണമെന്നും പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവ് നിയമവാഴ്ചയ്ക്ക് ആശാസ്യമല്ല. കോടതി പോസ്റ്റ് ഓഫീസ് അല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് പി ഉബൈദാണ് മുഖ്യമന്ത്രിയുടെയും ആര്യാടന്റെയും ഹര്‍ജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.
Leave a Reply