Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 2:49 pm

Menu

Published on June 11, 2019 at 3:20 pm

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

kerala-heavy-rain-monsoon

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. തീവ്രന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ന്യൂനമർദമേഖലയിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News