Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കെ.എം.മാണി കെ.എം. മാണിയുടെ രാജിക്കായുള്ള സമ്മർദ്ദമേറുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. കെപിസിസി രാജി വേണം എന്ന് ആവശ്യപ്പെട്ടതിന് പുറമേ ഹൈക്കമാണ്ട് കൂടി മാണി രാജിവയ്ക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിലാണ്. കെ.എം.മാണിയും, ഉമ്മന്‍ചാണ്ടിയും ഇന്നു തലസ്ഥാനത്തു ഉണ്ട്. മാണിയുടെ കാര്യത്തില്‍ തീരുമാനത്തിന് ഇന്നു യുഡിഎഫ് ഉന്നതാധികാര സമിതി ചേര്‍ന്നേക്കും. മാണിയുടെ കാര്യത്തില്‍ ഭരണ പക്ഷം തന്നെ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതിപക്ഷമാണെങ്കില്‍ സെക്രട്ടറിയെറ്റ് പരിസരത്ത് തമ്പടിച്ചു പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.
Leave a Reply