Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചു. ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചു . ഇതോടെ കേരളത്തില്‍ ഇനി 24 ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. 300 ബാറുകൾ പൂട്ടും. അതേസമയം ബിയർ – വൈൻ പാർലറുകൾക്ക് പ്രവർത്തിക്കാം. വിദേശ മദ്യ വിൽപ്പന ചട്ടത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയും കോടതി ശരിവച്ചു.ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.സർക്കാരിന്റെ മദ്യ നയത്തിൽ ഇടപെടാനാകില്ലെന്നും നയം രൂപീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കേരളം മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ മുന്നിലാണെന്നിരിക്കെ സർക്കാരിന്റെ നടപടി ശരിവെയ്ക്കുന്നതായി കോടതി പറഞ്ഞു. മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സമൂഹ നന്മയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണം കണ്ടില്ലെന്ന് നടിക്കാനാകില്ല. ബാറുകൾ പൂട്ടുന്നതോടെ തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്നുവെന്ന വാദം അംഗീകരിക്കാനാവില്ല. മദ്യമില്ലെങ്കിൽ ടൂറിസം മേഖല തകരുമെന്ന വാദവും ശരിയല്ല. സർക്കാരിനുണ്ടാകുന്ന നഷ്ടത്തിൽ ബാറുടമകൾക്ക് ആശങ്ക വേണ്ടെന്നും കോടതി പറഞ്ഞു. പെതു സ്ഥലത്തെ മദ്യപാനം മൗലികാവകാശമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി വന്നതോടെ 300 ബാറുകള്‍ക്ക് ഇന്ന് രാത്രിയോടെ പൂട്ടുവീഴും.ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാറുകള്‍ അനുവദിക്കാമെന്ന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് അനുകൂലമായിരുന്നു സിംഗിള്‍ബെഞ്ച് വിധി. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പുറമേ ഹെറിറ്റേജ്, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കണമെന്നായിരുന്നു സിംഗില്‍ ബെഞ്ച് വിധി. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2 സ്റ്റാര്‍, 3 സ്റ്റാര്‍ പദവിയുള്ളതും ക്ലാസിഫിക്കേഷന്‍ ഇല്ലാത്തതുമായ ബാറുകള്‍ അടച്ചുപൂട്ടണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ബാറുടമകളും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ബാറുടമകൾക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ അരിയാമ സുന്ദരമാണ് ഹാജരായത്. സർക്കാരിനു വേണ്ടി കപിൽ സിബൽ ഹാജരായി. അതേസമയം ഹൈക്കോടതി വിധിയ്‌ക്കെതിരെ ബാറുടമകൾ നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും
Leave a Reply