Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:52 am

Menu

Published on January 3, 2014 at 10:16 am

സംസ്ഥാനത്ത് ഹോട്ടലുകള്‍ ഇന്ന് അടച്ചിടും

kerala-hotels-down-shutters-on-today

കൊച്ചി:പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്കെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി ജോസ് മോഹന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഉടന്‍ പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍െറ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.1798 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് 385 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.സാധാരണ ഹോട്ടലില്‍ ദിനംപ്രതി മൂന്ന് സിലിണ്ടറുകളെങ്കിലും ഉപയോഗിക്കുന്ന സ്ഥിതിക്ക് ഒരു ദിവസം 1200 രൂപയാണ് അധികചെലവ് വരുന്നത്.ഇത് സാധാരണ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണിപ്പോഴുള്ളത്.കേരള സര്‍ക്കാര്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈടാക്കുന്ന 14.5 ശതമാനം വാറ്റ് നികുതി എടുത്തുകളയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News