Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇറാഖിലെ ഐഎസ്‌ഐഎല്‍ വിമതര്‍ വിട്ടയച്ച മലയാളി നഴ്സുമാർ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ഉച്ചയ്ക്ക് 11.55 ഓടെ എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനമാനത്തിലാണ് നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി എംപി, മന്ത്രിമാരായ വി.ശിവകുമാര്‍, പി.ജെ ജോസഫ് എന്നിവര്‍ നഴ്‌സുമാരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. 45 മലയാളി നഴ്‌സുമാരും തുത്തുക്കുടി സ്വദേശിനിയായ ഒരു നഴ്‌സുമാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നത്. നഴ്‌സുമാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇറാഖിലെ കുര്‍ദ് മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലെത്തിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് വിമാനം ഇര്‍ബിലില്‍ നിന്ന് പുറപ്പെട്ടത്. നഴ്‌സുമാര്‍ എര്‍ബില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍തന്നെ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. നഴ്‌സുമാരെ വീടുകളിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക വാഹനസജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ പ്രത്യേകം എമിഗ്രേഷന്‍ കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്. ബാഗ്ദാദില്‍ ഉണ്ടായിരുന്ന തങ്ങളുടെ ഉദ്യോഗസ്ഥരാണ് എര്‍ബില്‍ വിമാനത്താവളത്തിലെത്തി അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്.രണ്ട് ദിവസം മുമ്പാണ് തിക്രീത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ 46 നഴ്‌സുമാരെ സുന്നി വിമതര്‍ 240 കിലോമീറ്റര്‍ അകലെയുളള മൊസൂള്‍ പട്ടണത്തിലേക്ക് മാറ്റിയത്.ഇവർ നഴ്‌സുമാരോട് സൗമ്യമായാണ് പെരുമാറിയത്. അവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുകയും ചെയ്തു. മൊസൂളില്‍ ഒരു ആസ്പത്രിക്കടുത്തുള്ള കെട്ടിടത്തിലാണ് അവരെ പാർപ്പിച്ചിരുന്നത്.
Leave a Reply