Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:18 pm

Menu

Published on January 8, 2018 at 6:16 pm

20 കോടി രൂപ സമ്മാനം ലഭിച്ച മലയാളി മനസുതുറക്കുന്നു

kerala-man-wins-20-crore-lottery-in-dubai

ദുബായ്: അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബര്‍ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപ സമ്മാനം നേടി മലയാളി. ആലപ്പുഴ ടൗണിലെ രജനി നിവാസില്‍ പരേതനായ വേലപ്പന്‍ നായര്‍പത്മാവതി ദമ്പതികളുടെ മകനായ ഹരികൃഷ്ണനെയാണ് ഈ ഭാഗ്യം തേടിയെത്തിയത്. ദുബായിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുകയാണ് ജയകൃഷ്ണന്‍. തന്റെ മൂന്നാമത്തെ തന്നെ ഭാഗ്യപരീക്ഷണം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ജയകൃഷ്ണന്‍. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ജയകൃഷ്ണന്‍ പറഞ്ഞ വാക്കുകളിലൂടെ..

‘ദൈവത്തിന്റെ സമ്മാനമാണിത്. റിട്ടയര്‍മെന്റ് ജീവിതത്തിലേയ്ക്ക് കരുതിവയ്ക്കണം. പിന്നെ മകന്റെ വിദ്യാഭ്യാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കണം. ദുബായില്‍ ജോലിത്തിരക്കിലായിരുന്നപ്പോള്‍, രാവിലെ 10 നായിരുന്നു ആദ്യ ഫോണ്‍ കോള്‍ വന്നത്. ഒരു ഫിലിപ്പീന്‍ യുവതി മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു വിളിച്ചത്. അഭിനന്ദനങ്ങള്‍. അബുദാബി ഡ്യൂട്ടി ഫ്രീ ഡ്രീം 12 നറുക്കെടുപ്പില്‍ താങ്കള്‍ക്ക് 12 മില്യന്‍ ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍, വിശ്വസിച്ചില്ല. ആരോ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് ഉറപ്പ്. അതേപ്പറ്റി കാര്യമായി ചിന്തിക്കാതെ ജോലിയില്‍ മുഴുകി. പക്ഷേ, വൈകാതെ അബുദാബി ലാന്‍ഡ് ലൈനില്‍ നിന്ന് ഒരു കോള്‍ കൂടി വന്നു. ഫിലിപ്പീനി യുവതി പറഞ്ഞതിന്റെ ആവര്‍ത്തനം. ആ വിളി വിശ്വസിക്കാന്‍ തോന്നി. ഉടന്‍ അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യ നിഷയെ വിളിച്ച് കാര്യം പറഞ്ഞു. അത് ചേട്ടനെ ആരോ കളിപ്പിക്കാന്‍ ചെയ്തതായിരിക്കും എന്നായിരുന്നു ലാഘവത്തോടെയുള്ള മറുപടി. എന്നാലും ഡ്യൂട്ടിഫ്രീ സൈറ്റില്‍ പോയി നോക്കാന്‍ പറഞ്ഞു. ഞാനെടുത്ത കൂപ്പണിലെ നമ്പറിന് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കി. താമസിയാതെ മാധ്യമങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. പിന്നീട്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു. പക്ഷേ, എനിക്കിപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല.

രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോഴുള്ള ജോലിയില്‍ പ്രവേശിച്ചത്. ഇതിന് ശേഷം നാട്ടില്‍ പോയിട്ടില്ല. അടുത്തയാഴ്ച നാട്ടിലേയ്ക്ക് കുടുംബ സമേതം പോകാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നു. നാട്ടിലുള്ള അമ്മയോട് സമ്മാനം ലഭിച്ച കാര്യം പറഞ്ഞപ്പോള്‍, അതൊന്നും എനിക്കറിയേണ്ട. നീ എത്രയും പെട്ടെന്ന് ഒന്നു വാ മോനേ എന്നായിരുന്നു മറുപടി. ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നത്. അതേതായാലും ഇത്രവലിയ ഭാഗ്യമായത് ദൈവാനുഗ്രഹം’

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News