Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:11 pm

Menu

Published on September 1, 2015 at 12:55 pm

പോള്‍ മുത്തൂറ്റ് ജോര്‍ജ് വധം:13 പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു

kerala-paul-muthoot-murder-case-verdict-13-found-guilty-by-special-cbi-court

തിരുവനന്തപുരം:പോള്‍ മുത്തൂറ്റ് കൊലക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി.കേസിൽ 14ാം പ്രതിയായ അനീഷിനെ കോടതി വെറുതെ വിട്ടു.കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ഗൂഢാലോചന കേസില്‍ 18 പ്രതികള്‍ കുറ്റക്കരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ജയചന്ദ്രന്‍, കാരി സതീഷ്, പുത്തന്‍ പാലം രാജേഷ്, സത്താര്‍, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.പോള്‍ ജോര്‍ജ് കൊലപ്പെട്ട് ആറാംവര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിധിയുണ്ടാവുന്നത്. 2009 ഓഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. ഗുണ്ടാ നേതാവ് കാരി സതീഷും സംഘവും മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട് പോള്‍ ജോര്‍ജുമായുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു എന്നാണ് സിബിഐ കേസ്. കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നടത്താനിരുന്ന വിധി പ്രസ്താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News