Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:44 am

Menu

Published on June 17, 2013 at 5:41 am

പ്ലസ്വണ്‍ ഏകജാലക പ്രവേശനം ഇന്നുമുതല്‍

kerala-plus-one-admission-2013-14-through-single-window-system

തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ പ്രവേശം ഉറപ്പാക്കിയത് 1.88 ലക്ഷം പേരാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട്ചെയ്ത സ്കൂളില്‍ 19ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശം ജൂണ്‍ 17, 18, 19 തീയതികളിലാണ്. താല്‍കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താല്‍കാലിക പ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം റദ്ദാക്കാം. പ്രവേശംനേടുന്ന സ്കൂളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കുക. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാനറാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് പുതിയ അപേക്ഷകള്‍ ക്ഷണിക്കും.

Loading...

Leave a Reply

Your email address will not be published.

More News