Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ട്രെയിനില്‍ മോശമായി പെരുമാറിയ ആള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കാനും ധൈര്യം കാണിച്ച നടി സനുഷയെ കേരള പൊലീസ് ആദരിച്ചു.
പൊലീസ് ഹെഡ്ക്വര്ട്ടേഴ്സില് നടന്ന ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ സനുഷയെ അനുമോദിച്ചു. സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമപ്രായക്കാരായ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങളില്‍ ധൈര്യം നല്കാന് പോന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം സനുഷയോട് ആവശ്യപ്പെട്ടു. കേരളാ പൊലീസ് നല്കിയ പിന്തുണയ്ക്ക സനുഷ നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സനുഷയ്ക്കുനേരെ അതിക്രമമുണ്ടായത്. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.
ഉറക്കത്തില്‍ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ തൊട്ടടുത്ത ബര്‍ത്തിലുള്ള ഒരാളുടെ കയ്യാണെന്ന് മനസ്സിലായി. ആ കൈ പിടിച്ച് ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. എന്നാല്‍ നടന്ന സംഭവത്തെക്കുറിച്ച് താഴെ ഇരുന്ന ഒരാളോട് പറഞ്ഞിട്ടും ആരും പ്രതികരിച്ചില്ല. രണ്ടുപേര്‍ മാത്രമേ തന്റെ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. അവര്‍ ഉടന്‍ തന്നെ ടിടിആറിനെ വിളിച്ചുവരുത്തി, സനുഷ പറഞ്ഞു.
Leave a Reply