Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മന്ത്രിസ്ഥാനം മോഹിച്ച് കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് നഗ്ന പൂജ നടത്തിയതായി റിപ്പോര്‍ട്ട്.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമായ ‘രാഷ്ട്രദീപിക’ യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന ഘടകകക്ഷി പാര്‍ട്ടിയുടെ രാഷ്ട്രീയ നേതാവാണ് ഏറെക്കാലമായി മനസില്‍ താലോലിക്കുന്ന മന്ത്രിക്കുപ്പായം ലഭിക്കാന്‍ വേണ്ടി കേട്ടുകേള്‍വിയില്ലാത്ത ആഭിചാര കര്‍മ്മങ്ങള്‍ക്കു വരെ കൂട്ടുനിന്നതെന്ന് രാഷ്ട്രദീപിക’ റിപ്പോർട്ട് ചെയ്യുന്നു. മധ്യതിരുവിതാംകൂറിലെ പ്രമുഖ മനയില്‍ വച്ച് താന്ത്രിക വിദ്യയില്‍ പേരുകേട്ടയാളാണ് നേതാവിന് വേണ്ടി പൂജ നടത്തിയതെന്ന് പറയുന്നു. കഴിഞ്ഞ മഹാനവമി ദിനത്തിലായിരുന്നു നേതാവിന്റെ പൂജ. പീഠത്തില്‍ പട്ടുകോണകം ഉടുത്ത് ഇരുന്നായിരുന്നു പൂജ നടത്തിയത്.നേതാവുമായി അടുത്തുപ്രവര്‍ത്തിക്കുന്ന വൃത്തങ്ങള്‍ തന്നെയാണ് പൂജയുടെ തെളിവുകള്‍ തങ്ങള്‍ക്ക് നല്‍കിയതെന്നും രാഷ്ട്രദീപിക പറയുന്നു. ‘ദിഗംബര പൂജ’യെന്ന് അറിയപ്പെടുന്ന ഈ പൂജ അഭീഷ്ട സിദ്ധിക്കു വേണ്ടിയാണ് ചെയ്യുന്നത്. പീഠത്തില്‍ പട്ടുകോണകം ഉടുത്താണ് ‘സെക്കുലറായ’ നേതാവ് പൂജയ്ക്കിരുന്നതെന്നും താന്ത്രിക വിദ്യയില്‍ പേരുകേട്ട മനയിലെ വൈദഗ്ധ്യമുള്ളവരാണ് പൂജ നടത്തിയതെന്നും’രാഷ്ട്രദീപിക’ പറയുന്നു. കൃത്യമായി ചെയ്യുന്ന നേതാവ് നേതാവ് ക്രൈസ്തവാചാരപ്രകാരമുള്ള നോമ്പുകളും പ്രാര്‍ഥനകളും മുടക്കാറുമില്ല. ഇതിനിടയില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.കൂടാതെ നിരവധി വാഴിപാടുകളും നേതാവ് നടത്തി. കാടാമ്പുഴയില്‍ മുട്ടിറക്ക് വഴിപാട്, ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ എന്നിവയും നേതാവ് നടത്തി. ഇതിനിടെ പട്ടത്തുള്ള തന്റെ പുതിയ വസതിയിലേക്ക് മാറിയ രാത്രി പ്രത്യേക ഗണപതിഹോമവും നടത്തിയിരുന്നു. മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ മഞ്ഞള്‍കൊണ്ട് തുലാഭാരവും അദ്ദേഹം നടത്തിയിരുന്നു. നാഗയക്ഷിയുടേയും നാഗരാജാവിൻറെയും നടയില്‍ കാണിക്കയര്‍പ്പിച്ച് ശ്രീകോവിലില്‍ നിന്നുള്ള പ്രസാദം സ്വീകരിച്ചശേഷമാണ് അദ്ദേഹം തുലാഭാര തട്ടിലിരുന്നത്. 94 കിലോഗ്രാം മഞ്ഞള്‍ വേണ്ടിവന്നു തുലാഭാരത്തിന്. നാലമ്പലത്തിന് വെളിയില്‍ പ്രദക്ഷിണം നടത്തി അമ്മയെ കണ്ട് ദക്ഷിണവച്ച് അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് അദ്ദേഹം മണ്ണാറശാലയില്‍ നിന്ന് മടങ്ങിയതെന്നും ‘രാഷ്ട്രദീപിക’ റിപ്പോര്‍ട്ട് ചെയ്യുന്നു.പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമുണ്ടാകുമോ എന്നറിയാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് ‘രാഷ്ട്രദീപിക’ പറയുന്നത്.
Leave a Reply