Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on April 11, 2014 at 11:00 am

സംസ്ഥാനത്ത് കനത്ത പോളിങ്;വോട്ടു ചെയ്തത്‌ 73.8 ശതമാനം;കൂടുതല്‍ കണ്ണൂരും വടകരയിലും;കുറവ് പത്തനംതിട്ടയില്‍

kerala-records-73-8-per-cent-voter-turn-out

തിരുവനന്തപുരം:പതിനാറാം  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.8 ശതമാനം പോളിങ്.2009ല്‍ 73.37 ശതമാനമായിരുന്നു പോളിംഗ്. വടകരയിലും കണ്ണൂരുമാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. വടകരയില്‍ 81.4 ശതമാനവും കണ്ണൂരില്‍ 80.9 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.കഴിഞ്ഞ തവണയും ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരാണ്. പതിവ് പോലെ തിരുവനന്തപുരത്ത് ഇത്തവണയും പോളിങ്ങ് ശതമാനത്തില്‍(68.6 ശതമാനം) കാര്യമായ വര്‍ധനയുണ്ടായില്ല. ഏറ്റവും കുറവ് പോളിങ്. ആറ്റിങ്ങലിലും പ്രതീക്ഷിച്ച പോളിങ്ങുണ്ടായില്ല. എന്നാല്‍ പത്തനംതിട്ട(65.7 ശതമാനം) മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്ങുണ്ടായത്. ആറന്മുള വിമാനത്താവള വിഷയവും പാര്‍ട്ടിമാറ്റവും ചൂടേറിയ ചര്‍ച്ചയായെങ്കിലും വോട്ടിങ്ങില്‍ പക്ഷേ ജനത്തിന്റെ ഭാഗത്ത് നിന്ന് അത്ര ആവേശമുണ്ടായില്ല. അതേ സമയം വാശിയേറിയ പോരാട്ടം നടക്കുന്ന ആലപ്പുഴയില്‍(78 ശതമാനം) വളരെ മികച്ച പോളിങ്ങുണ്ടായി. തിരുവനന്തപുരത്ത് 68.6 ഉം ആറ്റിങ്ങലില്‍ 68 ഉം കൊല്ലത്ത് 71 ഉം ആലപ്പുഴയില്‍ 77 ഉം മാവേലിക്കരയില്‍ 71 ഉം പത്തനംതിട്ടയില്‍ 68 ഉം ഇടുക്കിയില്‍ 70 ഉം എറണാകുളത്ത് 73 ഉം കോട്ടയത്ത് 71 ഉം തൃശൂരില്‍ 72 ഉം ചാലക്കുടിയില്‍ 76 ഉം പാലക്കാട്ട് 75 ഉം ആലത്തൂരില്‍ 74 ഉം പൊന്നാനിയില്‍ 74 ഉം മലപ്പുറത്ത് 71 ഉം കോഴിക്കോട്ട് 79 ഉം വയനാട്ടില്‍ 73 ഉം വടകരയില്‍ 81 ഉം കണ്ണൂരില്‍ 81 ഉം കാസര്‍ക്കോട്ട് 77 ഉം ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം പല സ്ഥലത്തും പോളിങ് തുടക്കത്തില്‍ തടസ്സപ്പെട്ടു. സാങ്കതേിക വിദഗ്ധരത്തെി പ്രശ്‌നം പരിഹരിച്ച ശേഷമാണ് പോളിങ് നടന്നത്. ചില സ്ഥലങ്ങളില്‍ മാറ്റിവെച്ച വോട്ടിങ് യന്ത്രവും പണിമുടക്കി. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍കൂടി ദീര്‍ഘിപ്പിച്ചിട്ടും രാവിലെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്.മിക്കവാറും എല്ലാ പ്രമുഖ നേതാക്കളും സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. സാംസ്‌കാരിക, സാമുദായിക രംഗങ്ങളിലെ പ്രമുഖരും വോട്ടുചെയ്തു.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം

തിരുവന്തപുരം – 68.7
ആറ്റിങ്ങല്‍ – 68.6
കൊല്ലം – 72
മവേലിക്കര – 71.2
ആലപ്പുഴ – 78.8
പത്തനംതിട്ട – 65.9
കോട്ടയം – 71.5
ഇടുക്കി – 70.7
ഏറണാകുളം – 72.9
ചാലക്കുടി – 76.8
തൃശ്ശൂര്‍ – 73
പാലക്കാട് – 75.3
ആലത്തൂര്‍ – 76.4
പൊന്നാന്നി – 73.9
മലപ്പുറം – 71.2
കോഴിക്കോട് – 79.7
വടകര – 81.1
വയനാട് – 73.2
കണ്ണൂര്‍ – 81.1
കാസര്‍കോട് – 78.1

Loading...

Leave a Reply

Your email address will not be published.

More News