Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2026 6:08 pm

Menu

Published on December 19, 2014 at 4:57 pm

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

kerala-sahithya-academy-award-for-k-r-meera

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. കെ.ആര്‍ ടോണിയുടെ ‘ഓ നിഷാദാ’ മികച്ച കവിതയായി തെരെഞ്ഞെടുത്തു.പ്രമുഖ ഡബ്ബിങ് കലാകാരിയായ ഭാഗ്യലക്ഷ്മിയുടെ ‘സ്വരഭേദങ്ങള്‍’ ആണ് മികച്ച ആത്മകഥ. 25,000 രൂപയും സാക്ഷിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന നോവലിലൂടെ കെ ആര്‍ മീരയ്ക്ക് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിരുന്നു. ആരാച്ചാര്‍ ഇംഗ്ലീഷിലേയ്ക്ക് ഹാങ് വുമണ്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിന് പി.ആര്‍ നാഥന്‍, എസ്.കെ വസന്തന്‍, ഡി ശ്രീമാന്‍ നമ്പൂതിരി, കെ.പി ശശിധരന്‍, എം,ഡി രത്‌നമ്മ എന്നിവര്‍ക്ക് ലഭിക്കും.യൂസഫലി കേച്ചേരിക്കും എന്‍.എസ് മാധവനും വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. നാടകം വിഭാഗത്തില്‍ റഫീഖ് മംഗലശ്ശേരിയുടെ ജിന്ന് കൃഷ്ണനാണ് അവാര്‍ഡ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News