Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on April 16, 2014 at 3:36 pm

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു;95.47 ശതമാനം വിജയം

kerala-sslc-result-2014-announced

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.95.47 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനം കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചു.14802 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി .ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. ഏറ്റവും കൂടുതല്‍ വിജയം ശതമാനം കണ്ണൂര്‍ ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. 931 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 281 സര്‍ക്കാര്‍ സ്കൂളുകള്‍ 100 ശതമാനം വിജയം സ്വന്തമാക്കി. ഒരു വിഷയത്തില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17വരെ നടക്കും. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്തു വന്നത്.

Loading...

Leave a Reply

Your email address will not be published.

More News