Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:08 am

Menu

Published on April 27, 2016 at 9:26 am

എസ്‌.എസ്‌.എല്‍.സി. പരീക്ഷാഫലം ഇന്ന്‌

kerala-sslc-result-2016-announced-today

തിരുവനന്തപുരം:എസ്‌.എസ്‌.എല്‍.സി. പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും.രാവിലെ 11നു ചീഫ്‌ സെക്രട്ടറി പി.കെ. മൊഹന്തിയാണ്‌  ഫലം പ്രഖ്യാപിക്കുക.കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണ മോഡറേഷന്‍ ഉണ്ടാകുകയില്ല. കഴിഞ്ഞ തവണ എല്ലാ വിദ്യാര്‍ഥികള്‍ക്കും അഞ്ചു മാര്‍ക്ക് വീതം സൗജന്യമായി നല്‍കിയിരുന്നു 474286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത് .സംസ്‌ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്‌ഥാനത്തെ എല്ലാ എസ്‌.എസ്‌.എല്‍.സി. പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌.www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News