Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:27 am

Menu

Published on April 19, 2014 at 12:01 pm

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;‘ക്രൈം നമ്പര്‍ 89′ മികച്ച ചിത്രം; ഫഹദ്, ലാല്‍ മികച്ച നടന്‍മാര്‍,മികച്ച നടി ആന്‍ അഗസ്റ്റിന്‍

kerala-state-film-awards-announced

തിരുവനന്തപുരം: 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ക്രൈം നമ്പര്‍ 89നാണ് മികച്ച ചിത്രംമികച്ച നടനുള്ള അവാര്‍ഡ്‌ ഫഹദ്‌ ഫാസില്‍ (ആര്‍ട്ടിസ്റ്റ്), ലാല്‍ (അയാള്‍) എന്നിവര്‍ പങ്കിട്ടു.മികച്ച നടിയായി  ആന്‍ അഗസ്റ്റിനെ (ആര്‍ട്ടിസ്റ്റ്) തിരഞ്ഞെടുത്തു.ആര്‍ടിസ്റ്റ് ഒരുക്കിയ ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്‍.ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രമായി ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഹാസ്യ നടന്‍ സുരാജ് വെഞ്ഞാറമൂട് (പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും)നെയും ബാലതാരങ്ങളായി സനൂപ് സന്തോഷ് (മങ്കിപെന്‍)ഉം ബേബി അനിത(അഞ്ച് സുന്ദരികള്‍)യും തിരഞ്ഞെടുക്കപ്പെട്ടു.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 36 അവാര്‍ഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ജൂറി അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചലച്ചിത്ര രംഗത്തെ വിദഗ്ധരുടെ സമിതിയെ നിയോഗിക്കും. കേരളത്തിലും പുറത്തും മലയാളസിനിമാ മേളകള്‍ സംഘടിപ്പിക്കും. മദ്യപാനരംഗങ്ങളുള്ള ചിത്രങ്ങള്‍ക്ക് സബ്സിഡി നല്‍കില്ല. നല്ല ചിത്രങ്ങള്‍ക്ക് സബ്സിഡി തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് അവാർഡുകൾ :

കഥാകൃത്ത്: അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍)
ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്(അയാള്‍)
ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്.
സംഗീത സംവിധാനം: ഔസേപ്പച്ചന്‍.
പശ്ചാത്തല സംഗീതം: ബിജിബാല്‍
പിന്നണിഗായകന്‍: കാര്‍ത്തിക്
ഗായിക: വൈക്കം വിജയലക്ഷ്മി
മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം
മികച്ച രണ്ടാമത്തെ നടി: ലെന(ലെഫ്റ്റ് റൈറ്റ് ലെഫ്ര്‌റ്)
നവാഗത സംവധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്)
ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍
മേക്കപ്പ് മാന്‍: പട്ടണം റഷീദ്
കളറിസ്റ്റ്: രഘുരാമന്‍
കലാസംവിധായകന്‍: എം.ബാവ(ആമേന്‍)
ചിത്രസംയോജന്‍: കെ. രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ)

Loading...

Leave a Reply

Your email address will not be published.

More News