Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:57 pm

Menu

Published on March 4, 2014 at 11:19 am

കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് എയര്‍ ഹോസ്റ്റസുമാരുടെ മൊഴി

kerala-strickers-challenge-to-pilot-says-airhostes

കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് വിമാനത്തിൻറെ  പൈലറ്റും എയര്‍ഹോസ്റ്റസുമാരും നെടുമ്പാശേരി പൊലീസില്‍ മൊഴി നല്‍കി.വിമാനം പുറപ്പെടുന്നതിന് മുമ്പ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. എയര്‍ഹോസ്റ്റസ് മൂന്ന് വട്ടവും പൈലറ്റ് ഒരു വട്ടവും മുന്നറിയിപ്പ് നല്‍കിയിട്ടും താരങ്ങള്‍ ബഹളം തുടരുകയായിരുന്നുവെന്നും നെടുമ്പാശേരി പോലീസിന് നല്‍കിയ മൊഴിയില്‍ ഇവര്‍ പറയുന്നു.അതേസമയം സംഭവത്തില്‍ പരാതി നല്‍കില്ലെന്ന് ഇന്‍ഡിഗോ  അധികൃതര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ താരങ്ങള്‍ കേസുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കും.  ഇന്‍ഡിഗോയ്ക്ക് പരാതി ഇല്ലെന്ന് അറിയിച്ചാല്‍ താരങ്ങളും പരാതി പിന്‍വലിച്ച് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.സിസിഎല്‍ സെമി ഫൈനല്‍ മത്സരത്തിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ട അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് താരങ്ങളാണ് വിവാദത്തില്‍പ്പെട്ടത്. ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍നിന്ന് അമ്മ കേരളാ താരങ്ങളെ ഇറക്കി വിടുകയായിരുന്നു. ചെയ്യാത്ത തെറ്റിന് മാപ്പെഴുതി നല്‍കണമെന്ന പൈലറ്റിന്റെ നിര്‍ദേശം അനുസരിക്കാതെ തങ്ങള്‍ വിമാനത്തില്‍നിന്ന് ഇറങ്ങുകയായിരുന്നുവെന്നാണ് അമ്മ കേരളാ താരങ്ങള്‍ നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് പൈലറ്റ് അമിത് മിശ്രയ്ക്കും എയര്‍ഹോസ്റ്റസിനുമെതിരേ ടീം മാനേജ്‌മെന്റ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നെടുമ്പാശേരി പോലീസ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്.വിമാനത്തിനുള്ളില്‍ മറ്റുയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെ പുറത്താക്കുന്നത് സാധാരണയാണെന്നും ഇക്കാര്യത്തില്‍ പൈലറ്റിന്റെ തീരുമാനം അന്തിമമാണെന്നുമാണ് ഇന്‍ഡിഗോയുടെ വിശദീകരണം. എയര്‍ ഹോസ്റ്റസ് കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ താരങ്ങള്‍ കൂകി വിളിക്കുകയും വിസിലടിക്കുകയും ചെയ്യുകയായിരുന്നു എന്നും ഇന്‍ഡിഗോ പറയുന്നു. ക്യാപ്റ്റന്‍ പറഞ്ഞിട്ടും ഇവര്‍ അടങ്ങിയിരിക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കിയതെന്നും ഇന്‍ഡിഗോ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.എന്നാല്‍ താരങ്ങള്‍ വിമാനത്തിനുള്ളില്‍ ബഹളം വച്ചതിനെതിരെ കേസ് നല്‍കേണ്ട എന്നാണ് ഇന്‍ഡിഗോയുടെ നിലപാട്. പുറത്താക്കിയതിന് കാരണക്കാര്‍ താരങ്ങള്‍ തന്നെയായതിനാല്‍ ടിക്കറ്റിന്റെ പണം മടക്കിനല്‍കാനാകില്ലെന്നും വിമാനക്കമ്പനി പറയുന്നു. അതേസമയം ഇന്‍ഡിഗോ മാപ്പു പറഞ്ഞാല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നത് പരിഗണിക്കാമെന്ന് അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം മാനേജര്‍ ഇടവേള ബാബു അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News