Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി :സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനൽ കളിക്കാനുള്ള കേരള സ്ട്രൈക്കേഴ്സിന്റെ ഹൈദരാബാദ് യാത്രക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് കേരള സ്ട്രൈക്കേഴ്സ് ടീം ഇനി കോടതി കയറി മടുക്കേണ്ടി വരും.താര സംഘടനയായ അമ്മ സംഭവത്തിൽ ഇൻഡിഗോയോട് ക്ഷമ ചോദിച്ചിരുന്നു.എന്നാൽ ഇൻഡിഗോമാനേജ്മെന്റ് നടപടി ക്രമങ്ങൾ നടത്താൻ ഒരുങ്ങുകയാണ്.സംഭവം നടന്ന സമയത്ത് താരങ്ങളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ അവർ തയ്യാറാകാതിരുന്നതാണ് താരങ്ങളെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടതെന്നാണ് ഇൻഡിഗോ പറയുന്നത്.എന്നാൽ താരങ്ങളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടതിൽ ഇൻഡിഗോജീവനക്കാർക്കെതിരെ പരാതി കൊടുക്കാൻ ടീം മാനേജ്മെന്റ് ഒരുങ്ങുകയാണെന്ന് ഇടവേള ബാബു താര സംഘടനയായ അമ്മയോട് പറഞ്ഞു.
Leave a Reply