Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ ലോഡ്ഷെഡ്‌ഡിഗ് ഉണ്ടായിരിക്കില്ല. മൂഴിയാര്‍ വൈദ്യുതി നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതോടെ വൈദ്യുതി ലഭ്യത ഉയർന്നതിനെ തുടർന്നാണ് ഒരുമാസമായി തുടരുന്ന ലോഡ് ഷെഡ്‌ഡിംഗ് പിൻവലിക്കാൻ തീരുമാനിച്ചത്.ഇപ്പോഴും വൈദ്യുതി ബോര്‍ഡിന്‍െറ സംഭരണികളില്‍ ആവശ്യത്തിന് വെള്ളമില്ല.ഏകദേശം 754 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ അവശേഷിക്കുന്നുള്ളൂ. എന്നാല്‍, ഇടുക്കിയില്‍ 19 ശതമാനം വെള്ളമുണ്ട്. ശബരിഗിരിയില്‍ 15 ശതമാനവും. വേനല്‍ കടുക്കുകയും വൈദ്യൂതിക്ഷാമം നേരിടുകയും ചെയ്‌തതോടെയായിരുന്നു സർക്കാർ ലോഡ് ഷെഡ്‌ഡിംഗ് ഏര്‍പ്പെടുത്തിയത്. ആദ്യം അരമണിക്കൂര്‍ ഏര്‍പ്പെടുത്തിയിരുന്ന പവര്‍കട്ട് പിന്നീട് മുക്കാല്‍ മണിക്കൂറാക്കി മാറ്റുകയും ചെയ്‌തിരുന്നു. മഴ കുറഞ്ഞാല്‍ വേനല്‍കാലത്ത് കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയിലാണ് ഇപ്പോൾ വൈദ്യുതി ബോർഡ് അധികൃതർ.
Leave a Reply