Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on December 23, 2013 at 10:22 am

ഇന്ത്യാ ടുഡേ സര്‍വേ:കേരളം ഒന്നാമത്

kerala-tops-in-india-today-survey

ന്യൂഡല്‍ഹി:വിദ്യാഭ്യാസം, സൂക്ഷ്മസമ്പദ്‌വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ഇന്ത്യാ ടുഡേ നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് സര്‍വേ’യില്‍ കേരളംഒന്നാമതായി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തും 2011 ല്‍ ഒന്‍പതാം സ്ഥാനത്തുമായിരുന്നു സംസ്ഥാനം. കഴിഞ്ഞ തവണ ഒന്നാംസ്ഥാനത്തായിരുന്ന ഗുജറാത്ത് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യാ ടുഡേ ഡിസംബര്‍ 30ലെ ലക്കത്തിലാണ് സര്‍വേ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ 10 ശതമാനം വര്‍ധനയിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം കേരളത്തെ ബാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മൂലധനച്ചെലവില്‍ 30 ശതമാനം വര്‍ധനയും കേരളം രേഖപ്പെടുത്തി. ദേശീയ ശരാശരി അഞ്ചുശതമാനം മാത്രം. അധ്യാപക വിദ്യാര്‍ഥി അനുപാതം നൂറ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നിടത്ത് 25 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലായി. ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായതാണ് (ദേശീയ തലത്തില്‍ 15 ശതമാനം) എടുത്തുപറയത്തക്ക മാറ്റങ്ങളില്‍ ഒന്ന്. ആളോഹരി വരുമാനത്തിലും സംസ്ഥാനം തന്നെ മുന്നിലെന്നതിന് തെളിവാണിതെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News