Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on April 9, 2014 at 11:20 am

സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്

kerala-votes-tomorrow

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍  സംസ്ഥാനം  നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ  വൈകീട്ട് ആറ്‌ വരെയാന്ണ് വോട്ടെടുപ്പ് .ഇത്തവണ 20 മണ്ഡലങ്ങളിലായി 269 പേരാണ് ജനവിധി തേടുന്നത്. പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തില്‍ നിശ്ശബ്ദ പ്രചരണമാണ് ഇന്ന് നടക്കുക. സംസ്ഥാനത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശകരമായ പ്രചരണമാണ് കുറഞ്ഞദിവസത്തിനുള്ളില്‍ നടത്തിയത്..മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളാണ് ഇപ്രാവശ്യം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ കാത്തിരിക്കുന്നത്. നിഷേധ വോട്ടെന്ന പുതിയ സാധ്യതയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഇപ്രാവശ്യം അവതരിപ്പിക്കും. കൂടാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ചെറു പാര്‍ട്ടികളും സമരസമിതികളും മത്സരാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ സംസ്ഥാനത്തെത്തി. ബി.ജെ.പിക്കുവേണ്ടി നരേന്ദ്ര മോദി കാസര്‍കോട്ടും എല്‍.കെ. അദ്വാനി തിരുവനന്തപുരത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയെ ഇറക്കി തലസ്ഥാനത്ത് റോഡ് ഷോ നടത്തുകയാണ് യു.ഡി.എഫ് ചെയ്തത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിനത്തെിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ ദേശീയ നേതാവ് എ.ബി. ബര്‍ദന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരെല്ലാം എല്‍.ഡി.എഫിന്‍െറ പ്രചാരണത്തിനും സജീവമായിരുന്നു.പോളിംഗ് ബൂത്തുകള്‍ സജ്ജമായിക്കഴിഞ്ഞു. വോട്ടിംഗ് മെഷീനൊപ്പം , മഷി , പെന്‍സില്‍ തുടങ്ങി 23 സാമഗ്രികള്‍ തുടങ്ങിയവയും പോളിംഗ്ബൂത്തുകളിലെത്തിക്കും. വോട്ടര്‍മാരെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കും.മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. 51,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമാണ് ഒരുക്കിയിട്ടുള്ളത്.  2009 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ 10.11 ശതമാനം വര്‍ദ്ധനയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News