Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 7:46 am

Menu

Published on February 11, 2015 at 11:53 am

ദേശീയ ഗെയിംസ് ; സൈക്ലിങ്ങില്‍ കേരളത്തിന് മൂന്നാം സ്വർണ്ണം

kerala-wins-gold-in-cycling

തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിങ്ങില്‍ കേരളത്തിന് മൂന്നാം സ്വർണ്ണം. വനിതകളുടെ മൂന്ന് കിലോമീറ്റര്‍ ഇന്‍ഡിവിജ്വല്‍ പേസ്യൂട്ടില്‍ ടി.പി.അഞ്ജിതയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം ഇരുപത്തിരണ്ടായി. അഞ്ജിത നേരത്തെ 72 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ടില്‍ വെങ്കലം നേടിയിരുന്നു. മണിപ്പുരിൻറെ രാമേശ്വരി ദേവി വെള്ളിയും മഹാരാഷ്ട്രയുടെ ഋതുജ സത്പുതെ വെങ്കലവും നേടി. വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കെസിയ വര്‍ഗീസ് വെള്ളി നേടി. കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ തന്നെ 10 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസില്‍ മൂന്ന് മെഡലും കേരളം സ്വന്തമാക്കിയിരുന്നു.ഗെയിംസില്‍ ഇതുവരെ 22 സ്വര്‍ണവും 24 വെള്ളിയും 28 വെങ്കലും അടക്കം 74 മെഡലുമായി കേരളം നാലാം സ്ഥാനത്താണുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News