Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:16 am

Menu

Published on October 29, 2015 at 5:49 pm

പ്രായമായ പശുക്കളെ കൊന്നു തിന്നുന്നതു പുണ്യമാണെന്ന് നടന്‍ മധു

killing-and-consuming-aged-cattle-is-a-pious-act-says-actor-madhu

ന്യൂഡല്‍ഹി: പ്രായമായ  പശുക്കളെ കൊന്നു തിന്നുന്നതു പുണ്യമാണെന്ന്  നടന്‍ മധു.ബീഫിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു ഡല്‍ഹിയില്‍ എത്തിയ മധു പറഞ്ഞു.സ്വന്തം അമ്മയെ നോക്കാന്‍ പറ്റാത്തവരാണു കറവ വറ്റിയ പശുക്കളെയും പ്രായം ചെന്ന കാളകളെയും കൊല്ലരുതെന്നു വാശി പിടിക്കുന്നത്. പ്രായമായ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞ് പ്ലാസ്റ്റിക് തിന്നും വണ്ടിയിടിച്ചു ചത്തു കിടക്കുന്നതിലും ഭേദമാണ് മനുഷ്യന് ഭക്ഷണമാകുന്നതെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കന്നുകാലികളെ കൊന്നുതിന്നുന്നതു പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയിലെത്തിയ മധു കേരള ഹൌസില്‍നിന്നാണു ഭക്ഷണം കഴിച്ചത്. ബീഫ് കഴിക്കാനായി തിരക്കിയപ്പോള്‍ അതു തീര്‍ന്നുപോയിരുന്നു. എന്നാല്‍, കേരള ഹൌസില്‍ പൊതുജനങ്ങള്‍ക്കുള്ള സമൃദ്ധി കാന്റീനില്‍ ബീഫ് ഉണ്ടെന്നും വാങ്ങിത്തരാമെന്നും ജീവനക്കാര്‍ പറഞ്ഞു. തനിക്ക വേണ്ടി ബുദ്ധിമുട്ടേണെ്ടന്നും തത്കാലം മീന്‍കറിയും മീന്‍ വറുത്തതും കൂട്ടി ഉണ്ണാമെന്നുമായിരുന്നു മധുവിന്റെ മറുപടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News