Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on April 19, 2014 at 10:57 am

ചെന്നൈക്കെതിരെ പഞ്ചാബിന്6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

kings-xi-punjab-wins

അബൂദാബി: ഐപിഎല്ലില്‍ ചെന്നൈക്കെതിരെ പഞ്ചാബിന് ആറ് വിക്കറ്റ്  തകര്‍പ്പന്‍ ജയം.206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറിന് ഏഴ് പന്തുകള്‍ ശേഷിക്കെ വിജയം കണ്ടു. ടോസ് നേടി ബാറ്റിംഗ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടിച്ചുകൂട്ടിയ 205 റണ്‍സ് മറികടന്നാണ് പഞ്ചാബ് ഐപിഎല്ലില്‍ ആദ്യവിജയം സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും ഡാവിഡ് മില്ലറുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് പഞ്ചാബിനെ വിജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. 67 റണ്‍സെടുത്ത മക്കല്ലത്തിന്റേയും 66 റണ്‍സെടുത്ത സ്മിത്തിന്റേയും വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ 200 കടത്തിയത്. സുരേഷ് റെയ്‌ന 24ഉം ധോണി 26ഉം റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് രാജാക്കന്‍മാര്‍ നിശ്ചിത ഓവറിന് ഏഴു പന്തുകള്‍ ശേഷിക്കെ ചെന്നൈയിലെ അടിച്ചോടിച്ചു. 43 പന്തുകളില്‍ നിന്നായി 95 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ബാറ്റിംഗ് വെടിക്കെട്ടിനായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് മാക്‌സ്വെല്‍ അടിച്ചുകൂട്ടിയത്. പഞ്ചാബിനായി ബാലാജിയും ചെന്നൈയ്ക്ക് വേണ്ടി അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

Loading...

Leave a Reply

Your email address will not be published.

More News