Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ഒരു സ്ത്രീക്ക് നെക്‌ലേസ് നല്‍കുന്നതിൻറെ ദൃശ്യങ്ങള്‍ പുറത്ത് .ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ നടന്ന റോഡ് ഷോക്കിടെയാണ് ബേദി സ്ത്രീയെ നെക് ലേസ് അണിയിച്ചത്.വോട്ടു വിലയ്ക്കു വാങ്ങുന്നതിനുള്ള ശ്രമമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. നെക്ലേസുകള്‍ നല്‍കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്ന ബി.ജെ.പി ശ്രമം അപകടകരമാണെന്നും തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിതെന്നും ഇവർ ആരോപിച്ചു. നേരത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും കോഴ വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
–
–
Leave a Reply