Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:18 am

Menu

Published on February 3, 2014 at 2:44 pm

ടിപി വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ നിരാഹര സമരംതുടങ്ങി

kk-rama-started-hunger-strike-demanding-cbi-investigation-in-tp-case

തിരുവനന്തപുരം: ടിപി വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരൻറെ  ഭാര്യ കെകെ രമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി.പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം രാവിലെ 11 മണിയോടെയാണ് ആര്‍.എം.പി പ്രവര്‍ത്തകരോടൊപ്പം സമരത്തിനത്തെിയത്.റാലിക്കായി നൂറോളം ആര്‍.എം.പി പ്രവര്‍ത്തകര്‍ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ സമരം മരണം വരെതുടരുമെന്ന് രമ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തില്‍ നിന്നും ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് ആര്‍.എം.പി പ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.രമയുടെ ആവശ്യത്തിന് മുമ്പ് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമരപന്തലില്‍ എത്തുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. വി.എസ് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമയും ആര്‍.എം.പി നേതാക്കളും വ്യക്തമാക്കി.രമയെ നിരാഹരസമരത്തിലേക്ക് തള്ളിവിടരുതെന്നും ഉചിതമായ തീരുമാനം ഉടനുണ്ടാവണമെന്നും  എന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്.സാറാ ജോസഫ്, ബി.ആര്‍.പി ബാസ്‌ക്കര്‍ തുടങ്ങിയവര്‍ രമക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News