Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:00 pm

Menu

Published on April 17, 2014 at 11:23 am

ഐപിഎല്ലിലെ ആദ്യ ജയം കൊല്‍ക്കത്തക്ക്

kkr-beat-mi-by-41-runs-in-ipl-7

ദുബായ്  : ഐപിഎല്‍ ഏഴാം സീസണ്‍ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 41 റണ്‍സിന്റെ തകർപ്പൻ ജയം.ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത 20 ഒാവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തു.കാലിസും മനീഷ് പാണ്ഡെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സ്വന്തമാക്കിയ 131 റണ്‍സ് ആണ് കൊല്‍ക്കത്തയുടെ കുതിപ്പില്‍ നിര്‍ണാകമായത്. മനീഷ് പാണ്ഡെ 53 പന്തുകളില്‍ നിന്ന് ആറു ഫോറും രണ്ടു സിക്‌സറുമായി 64 റണ്‍സെടുത്തു. അവസാന ആറോവറില്‍ മാത്രം കൊല്‍ക്കത്ത 73 റണ്‍സെടുത്തു. 20ാം ഓവറില്‍ സ്വന്തമാക്കിയത് 14 റണ്‍സ്. 34 റണ്‍സില്‍ ജീവന്‍ ലഭിച്ച കാലിസ് അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സറും നേടി. ക്യാപ്റ്റന്‍ ഗംഭീറും റോബിന്‍ ഉത്തപ്പയും യൂസഫ് പത്താനും പെട്ടെന്ന് പുറത്തായി. മുംബെെക്ക് വേണ്ടി മലിംഗ നാല് വിക്കറ്റും സഹീര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.48 റണ്‍സെടുത്ത അമ്പാടി റായിഡുവും 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് മുംബെെ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. നാലുവിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്നാണ് മുംബെെയെ തകര്‍ത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News