Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഐ പി എൽ ലിൽ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിൻറെ തകർപ്പൻ ജയം.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത പത്ത് പന്തുകള്‍ ശേഷി നില്‍ക്കേ മറികടക്കുകയായിരുന്നു.ഗംഭീര്‍ 56 പന്തില്‍ 69ഉം ഉത്തപ്പ 34 പന്തില്‍ 47 റണ്‍സും നേടി.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ജെപി ഡുമിനിയും കേദാര്‍ യാദവും നടത്തിയ മികച്ച പ്രകടനമായിരുന്നു ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്.കൊല്‍ക്കത്തക്കുവേണ്ടി 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് തിളങ്ങിയത്.
Leave a Reply