Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:16 pm

Menu

Published on June 28, 2014 at 9:45 am

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി

kochi-airport-put-on-high-alert-after-terror-threat-calls

കൊച്ചി :  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിളം  ആക്രമിച്ച്   തകർക്കുമെന്ന്  ഭീഷണി.വിമാനത്താവളത്തില്‍ അല്‍ ഖ്വെയ്ദ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി.  വൈകുന്നേരം ആറുമണിയോടെ സൗദിയില്‍ നിന്ന് ഇന്‍റര്‍നെറ്റ് ഫോണ്‍വഴി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലാണ് ഭീഷണി ഫോണ്‍കാള്‍ ലഭിച്ചത്. ഇവരുടെ ആളുകള്‍ ജയിലില്‍ ഉണ്ടെന്നും ജയിലില്‍ അടച്ചിരിക്കുന്നവരെ വിട്ടുകിട്ടണമെന്ന ആവശ്യവും ഭീഷണിപ്പെടുത്തിയവര്‍ മുന്നോട്ടുവച്ചത് . ഇതേ തുടർന്ന് വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ക്യാമ്പില്‍ നിന്ന് മുഴുവന്‍ സി.ഐ.എസ്.എഫ് വിഭാഗത്തെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. സായുധ പട്രോളിങും ശക്തമാക്കി. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News