Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്നത് മലിന ജലമെന്ന് കണ്ടെത്തൽ.ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ളാന്റുകള്‍ അടച്ചുപൂട്ടി.പെരിയാറില്‍ നിന്നും നേരിട്ട് വെള്ളമെടുത്ത് ടാങ്കറുകളിലെത്തിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവയിലെ രണ്ട് പ്ലാന്‍ുകളാണ് പൂട്ടിയത്. പല സ്ഥലങ്ങളിലും പുഴകളില്‍ നിന്നും നേരിട്ടാണ് കുടിവെള്ള വിതരണം നടക്കുന്നത്. പാതാളത്തെ ഒരു പ്ലാന്റില്‍ ഇതിനായി ഒരുക്കിയിട്ടുള്ള മൂന്ന് പൈപ്പുകള്‍ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. കാര്യമായ ശുദ്ധീകരണം ചെയ്യാതെ പെരിയാറില്‍ നിന്നുമുള്ള മലിന ജലവും നഗരത്തില്‍ വിതരണം ചെയ്യുന്നുണ്ട് . ഇത്തരത്തില്‍ വെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകള്‍ പിടിച്ചെടുക്കുമെന്നും പ്ലാന്റുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Leave a Reply