Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 5:15 pm

Menu

Published on June 18, 2017 at 9:30 am

കൊച്ചി മെട്രോ സര്‍വ്വീസ് നാളെ മുതല്‍; തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇന്ന് പ്രത്യേക സര്‍വീസ്

kochi-metro-special-service

കൊച്ചി: കൊച്ചി മെട്രോ നാളെ മുതല്‍ ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുമ്പോള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നു മെട്രോ യാത്രയെക്കുറിച്ചറിയാന്‍ അന്വേഷണ പ്രവാഹം. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു മെട്രോ ഓഫിസിലേക്കെത്തുന്നത്.

അതിനിടെ മെട്രോയില്‍ ഇന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ യാത്ര ചെയ്യും. മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അഗതിമന്ദിരങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായാണ് സൗജന്യ സര്‍വീസ്.

ഭിന്നശേഷിയുള്ള 450 കുട്ടികള്‍ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്നു മെട്രോ യാത്രക്കാരാകും. 43 സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളാണു യാത്രയില്‍ പങ്കുചേരുന്നത്. അധ്യാപകരും വളന്റിയര്‍മാരും ഉള്‍പ്പെടെ 150 പേരും ഇവര്‍ക്കു പുറമെയുണ്ടാകും.

അതേസമയം, മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായും ഇന്നു വൈകിട്ട് പ്രത്യേക സര്‍വീസുണ്ട്. മെട്രോയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ ലഭിച്ച ടിക്കറ്റ് കൈവശം സൂക്ഷിച്ചവര്‍ക്കും ഇന്നു മെട്രോയില്‍ യാത്രയ്ക്ക് അവസരം ലഭിക്കും. നാളെ രാവിലെ ആറു മണി മുതലാണ് മെട്രോ പൂര്‍ണമായും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News