Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മചാണ്ടി രാവില 10.30ഓടെ നിര്‍വഹിക്കും. കലൂര്‍ ജവര്‍ലാല്‍ നഹ്റു സ്റ്റേഷന് സമീപത്തൊരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടനം. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പൈലിങ് പണിയോടെയാണു തുടക്കം കുറിക്കുക. മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മെട്രോയുടെ നിര്‍മാണം. ആലുവ മുതല്‍ പേട്ട 25.61 കിലോമീറ്ററാണ് മെട്രോ റെയില്‍ ഉണ്ടാവുക. 1000 പേര്‍ക്ക് കേറാവുന്ന മൂന്ന് കോച്ചുകളുള്ള ട്രെയിനുകളാണ് മെട്രോ റെയിലില്‍ ഓടുക. 2015ഓടെ മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതർ അറിയിച്ചത്.
കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരന് നിര്‍മാണം തുടങ്ങുന്ന സ്ഥലം ഇന്നലെ സന്ദര്‍ശിച്ചു. നോര്‍ത്ത് മേല്‍പ്പാലത്തിലെ ജോലികളും അദ്ദേഹം വിലയിരുത്തി. ഇന്നു മുതല്‍ പൂര്‍ത്തീകരണംവരെ എല്ലാ ദിവസവും 24 മണിക്കൂറും ജോലി എന്നതാണു ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും തീരുമാനം.
Leave a Reply