Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ബഹുനില കെട്ടിടത്തിന് മുകളില്‍നിന്ന് വീണയാളെ രക്ഷപെടുത്താതെ കണ്ടുനിന്ന് ആള്‍ക്കൂട്ടം. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മനസ് കാണിക്കാതെ നോക്കിനിന്ന സംഭവം മനസ്സാക്ഷിയില്ലാത്ത ഒരുകൂട്ടം മലയാളികളുടെ നേര്‍ചിത്രമായി. കൊച്ചിയിലാണ് സംഭവം. അല്പം വൈകി സംഭവം കണ്ട ഒരു വീട്ടമ്മയുടെ ഇടപെടലിനെ തുടര്‍ന്നാണ് അവസാനം ഇയാളെ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം പദ്മ ജംഗ്ഷനിലാണ്‌സംഭവം അരങ്ങേറിയത്. ഒരു ലോഡ്ജിലെ മൂന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന തൃശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശിയായ സജി തലകറങ്ങി താഴോട്ട് വീഴുകയായിരുന്നു. താഴെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച് ഫൂട്ട്പാത്തിലേക്ക് വീഴുകയായിരുന്നു. പക്ഷെ വീണ ശേഷം ആരും തന്നെ ഇയാളെ എടുത്തുകൊണ്ടുപോകാന്‍ തയ്യാറായില്ല. അവസാനം ഈ സ്ത്രീ വന്നതോടെ മറ്റുള്ളവരോട് ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് ഈ സ്ത്രീ തന്നെ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി, സജിയെ കയറ്റി. പക്ഷെ സജിയെ വീണ്ടും റോഡില്‍ തന്നെ കിടത്തി ഓട്ടോക്കാരന്‍ കടന്നുപോയി. ശേഷം ആ വീട്ടമ്മ തന്നെ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.സജിയെ കാറില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Leave a Reply