Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഷണ്ടിംഗിനിടെ കൊച്ചുവേളി-ബാംഗ്ലൂർ എക്‌സ്‌പ്രസ് ട്രെയിനിൻറെ ബോഗി തകര്‍ന്നുവീണു.യാത്രക്കാരെ കയറ്റാന്‍ ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് വരവെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. എസ് 14 ബോഗിയാണ് പിളര്‍ന്നത്. വൈകിട്ട് 4.50ന് പുറപ്പെടേണ്ട ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറിനു ശേഷമാണ് യാത്ര പുറപ്പെട്ടത്.റെയില്‍വേ യാര്‍ഡിനകത്തുണ്ടായിരുന്ന കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. വന്‍ ശബ്‌ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നവരെ പുറത്തിറക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനായെത്തിയ നാട്ടുകാരെ ആര്‍.പി.എഫുകാര്‍ കൈയ്യേറ്റം ചെയ്‌തെന്നാരോപിച്ച് നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് അസിസ്‌റ്റന്റ് കമ്മീഷണറെത്തി സംസാരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.നാല് ബോഗിക്ക് തകരാര്‍ സംഭവിച്ചതായാണ് പ്രാഥമികവിവരം. അപകടം അന്വേഷിക്കാന്‍ സീനിയര്‍ സേഫ്റ്റി ഓഫീസറെ റെയില്‍വേ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
Leave a Reply