Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 7:58 am

Menu

Published on April 3, 2014 at 1:00 pm

സോളാർ കേസ് പ്രതി ശാലു മേനോൻ വീണ്ടും ചർച്ചകളിൽ സജീവമാകുന്നു

kodikkunnil-sureshs-relation-with-shalu-menon

ആലപ്പുഴ: സോളാർ തട്ടിപ്പ് കേസ് പ്രതി ശാലു മേനോൻ തെരെഞ്ഞെടുപ്പടുത്തതോടെ വീണ്ടും ചർച്ചകളിൽ സജീവമാകുന്നു.ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സീരിയൽ അഭിനയത്തിലും മറ്റ്പ്രവർത്തന മേഖലകളിലും ശാലു മേനോൻ പെട്ടെന്ന് തന്നെ സജീവമായി.കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷിൻറെ ഓഫീസിനടുത്ത് ശാലു നടത്തിക്കൊണ്ടിരുന്ന നൃത്ത വിദ്യാലയം വീണ്ടും പ്രവർത്തനമാരംഭിച്ചതും മാവേലിക്കര യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിൻറെ ചുവരെഴുത്തും പോസ്റ്ററുകളും ശാലുവിൻറെ നൃത്ത വിദ്യാലയത്തിൻറെ കവാട മതിലിൽ നിറഞ്ഞതും ശാലു വീണ്ടും ചർച്ചകളിൽ സജീവമാകാൻ കാരണമായി.2011 ഡിസംബറിലാണ് ശാലു ഈ നൃത്ത വിദ്യാലയം തുടങ്ങിയത്.കേന്ദ്ര ഫിലിം സെൻസർ ബോർഡിൽ ശാലു മേനോനെ കൊടിക്കുന്നിൽ സുരേഷ് മുൻകൈയ്യെടുത്ത് കയറ്റിയതാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.ശാലുവിൻറെ നൃത്ത വിദ്യാലയത്തിൽ നിന്നും സരിത എസ് നായരുടെ വീട്ടിലേക്ക് ഒരു കിലോമീറ്റർ മാത്രം ദൂരമാണുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News