Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:54 am

Menu

Published on January 3, 2014 at 3:03 pm

കൊൽക്കത്തയിൽ കൂട്ടബലാത്സംഗത്തിനിരയായ 16കാരി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ്‌

kolkata-gang-rape-case16-years-old-women-was-pregnant-at-time-of-death

കൊല്‍കത്ത: ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ ശേഷം ചുട്ടെരിക്കപ്പെട്ട 16 വയസുകാരിയായ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന്‌ പോലീസ്‌.യുവതി മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഭ്രൂണം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.ബലാത്സംഗത്തിന് ശേഷം യുവതിയെ തീക്കൊളുത്തിയ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.യുവതിയുടെ മരണമൊഴിയനുസരിച്ച് അറസ്റ്റു ചെയ്ത ഇവര്‍ക്കെതിരെ നരഹത്യക്ക് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.അതി ദാരുണമായ അക്രമത്തിന്‌ ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്‌ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള ശ്രമങ്ങളെ ചീഫ്‌ സെക്രട്ടറി സഞ്ചയ്‌ മിശ്ര ശക്തമായി എതിര്‍ത്തു.യുവതിയുടെ കുടുംബത്തിനു നീതി ലഭിക്കുന്നതിനായി എല്ലാതരത്തിലുമുള്ള നിയമ നടപടികളും കൈക്കൊള്ളുമെന്ന്‌ ചീഫ്‌ സെക്രട്ടറി വ്യക്തമാക്കി.അതേസമയം മൃതദേഹം അടക്കം ചെയ്‌തതു സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ പിന്നില്‍ രാഷ്‌ട്രീയമായ ഗൂഢാലോചനയാണെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News