Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്.കൊല്‍ക്കത്ത താരങ്ങളുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ പഞ്ചാബ് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം കീഴടങ്ങുകയായിരുന്നു. മൂന്ന് പന്തുകള്‍ ശേഷിക്കെയായിരുന്നു കൊല്‍ക്കത്തയുടെ മിന്നും ജയം.200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്ടു. 94 റണ്‍സ് നേടിയ മനിഷ് പാണ്ഡെയുടേയും 36 റണ്‍സെടുത്ത യൂസഫ് പത്താന്‍റെയും പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഓപ്പണര്‍ ഗൗതംഗംഭീര്‍ 23 റണ്‍സെടുത്തു.ആദ്യം ബാറ്റുചെയ്ത കിംഗ്സ് ഇലവന്‍ കിങ്‌സ് ഇലവന്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനമികവിലായിരുന്നു പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 55 പന്തിലാണ് സാഹ 115 റണ്‍സ് നേടിയത്. 10 ബൗണ്ടറികളും 8 സിക്‌സറുകളും അടങ്ങുന്നതാണ് സാഹയുടെ ഇന്നിംഗ്‌സ്.കൊല്‍ക്കത്തക്കുവേണ്ടി 50 പന്തുകളില്‍ നിന്നും 94 റണ്‍സ് നേടിയ മനീഷ് പാണ്ഡേയാണ് താരമായത്. ഗൗതം ഗംഭീറും(23), യൂസഫ് പത്താനും(36) 5 പന്തുകളില്‍ 13 റണ്‍സ് നേടിയ പിയൂഷ് ചൗലയും കൊല്‍ക്കത്തന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തുടര്‍ച്ചയായ മത്സരങ്ങളില്‍ മികച്ച ഫോം നിലനിര്‍ത്തിയ മലയാളി താരം റോബിന്‍ ഉത്തപ്പ(5)ക്ക് പക്ഷെ ഫൈനലില്‍ പിഴച്ചു.നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ചൗള രണ്ടു വിക്കറ്റും നരെയ്‌നും യാദവും ഓരോ വിക്കറ്റുകളും നേടി. കിംഗ്സ് ഇലവന് വേണ്ടി ക്രാന്തിവീര്‍ സിംഗ് നാലും മിച്ചെല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
Leave a Reply