Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പ്രശസ്ത തമിഴ്നടന്‍ ദണ്ഡപാണി (71) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഹൃദായാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.ശരത്കുമാര്‍ നായകനാകുന്ന ‘ശാന്തമരുതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. വില്ലന്‍ വേഷങ്ങളിലായിരുന്നു ദണ്ഡപാണി കൂടുതലും അഭിനയിച്ചിരുന്നത്. കാതല്‍ എന്ന സിനിമയില്‍ ചെയ്ത വില്ലന്‍ റോള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനുശേഷം അദ്ദേഹം കാതല്‍ ദണ്ഡപാണി എന്നും അറിയപ്പെട്ടു. തുടര്‍ന്ന് 160 ഓളംചിത്രങ്ങളില്‍ അഭിനയിച്ചു. ചിത്തിരം പേശുതടി, മുനി, കൃഷ്ണ, വരുത്തപെടാത്ത വാലിബസംഘം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ രാജമാണിക്യം, പോക്കിരിരാജ എന്നിവകളിലും ദണ്ഡപാണി അഭിനയിച്ചിട്ടുണ്ട്.തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ജന്മദേശമായ ദിണ്ടിഗലില്‍ നടക്കും.
Leave a Reply