Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്∙ കോഴിക്കോട് ജിവിഎച്ച്എസ് സ്കൂൾ മുറ്റത്ത് തെങ്ങുവീണ് വിദ്യാർഥി മരിച്ചു. കോഴിക്കോട് മീഞ്ചന്ത വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുറ്റത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥി സിജിൻ അഹമ്മദാണ് മരിച്ചത്. ഒരു കുട്ടിക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെമേൽ തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം കൂടിയായതിനാൽ സ്കൂൾ മുറ്റത്ത് കൂടുതൽ കുട്ടികളുണ്ടായിരുന്നു. തെങ്ങു വീഴുന്നതുകണ്ട് മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടു. എന്നാൽ മരിച്ച സിജിനും പരുക്കേറ്റ ദിൽഷിനും ഓടാനായില്ല.
Leave a Reply